Latest Updates

വളരെ പോഷകഗുണമുള്ളതും ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പന്നവുമാണ് പഴങ്ങള്‍. പൊട്ടാസ്യം, കാര്‍ബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബര്‍, പ്രോട്ടീന്‍ എന്നിവയില്‍ ഉയര്‍ന്ന പോഷക സമ്പുഷ്ടമായ ഫലങ്ങളിലൊന്നാണ് പേരയ്ക്ക.

വിറ്റാമിന്‍ സി, ബി6, കാല്‍സ്യം, ഇരുമ്പ്, മഗ്‌നീഷ്യം എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പേരയ്ക്കയില്‍ 300 മില്ലിഗ്രാം വിറ്റാമിന്‍ സി ഉള്‍പ്പെടുന്നു.
പലതരത്തിലുള്ള ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പേരയ്ക്ക സഹായിക്കുന്നു, വയറ്റിലെ തകരാറുകള്‍ ഉള്ളവര്‍ക്ക് ഇത് ശുപാര്‍ശ ചെയ്യുന്നു.

ആമാശയം, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കുന്നതിന് പേരക്ക കഴിക്കുന്നത് ഫലപ്രദമാണ്. അതേസമയം പേരക്ക അധികം കഴിച്ചാല്‍  ചിലപ്പോള്‍ വയറുവേദന അനുഭവപ്പെടാം.  പ്രധാനമായും പേരക്ക വിത്തുകളാണ് ഈ പ്രശ്‌നം ഉണ്ടാക്കുന്നത്.  കഴിക്കുന്നതിനുമുമ്പ് അവ നീക്കം ചെയ്യണം. അങ്ങനെ ചെയെ്താല്‍ പേരക്ക വയറ്റില്‍ വേദന ഉണ്ടാക്കില്ല, പകരം  ദഹനത്തെ സഹായിക്കും.

ഉയര്‍ന്ന നാരുകള്‍ ഉള്ളതിനാല്‍ മലബന്ധം ശമിപ്പിക്കാന്‍ പറ്റിയ ഭക്ഷണമാണ് പേരക്ക. അതുകൊണ്ടാണ് മലബന്ധം ഉള്ളപ്പോള്‍ പേരക്ക കഴിക്കാന്‍ പല ഡോക്ടര്‍മാരും രോഗികളെ ഉപദേശിക്കുന്നത്.  പതിവായി ഗ്യാസും അസിഡിറ്റിയും അനുഭവിക്കുന്നുണ്ടെങ്കില്‍ പേരയ്ക്ക്  മികച്ച ഓപ്ഷനാണ്.  ഹൃദയത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്ന ഉയര്‍ന്ന അളവിലുള്ള ആന്റിഓക്സിഡന്റുകള്‍ പേരയ്ക്കയില്‍ ഉണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു.

കൂടാതെ, വിറ്റാമിന്‍ സിയുടെ ഏറ്റവും സമ്പന്നമായ ഭക്ഷണ സ്രോതസ്സുകളിലൊന്നാണ് പേരയ്ക്ക, അവയുടെ പതിവ് ഉപഭോഗം  പ്രതിരോധശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നു.

പൈല്‍സിനെ സഹായിക്കുന്നു

മലബന്ധമാണ് പൈല്‍സിന്റെ പ്രധാന കാരണം എന്നതിനാല്‍, വെറും വയറ്റില്‍ പേരക്ക കഴിക്കുന്നത് വളരെ ഗുണം ചെയ്യും.

ചര്‍മ്മത്തിന് ഉത്തമം

പഴത്തില്‍ അടങ്ങിയിരിക്കുന്ന വൈവിധ്യമാര്‍ന്ന വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും നിങ്ങളുടെ ചര്‍മ്മത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ആന്റിഓക്സിഡന്റുകള്‍ നിങ്ങളുടെ ചര്‍മ്മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചുളിവുകള്‍ തടയുകയും ചെയ്യുന്നു.

എന്നിരുന്നാലും, ആമാശയത്തിന് എപ്പോഴും ഫലപ്രദമായി ദഹിപ്പിക്കാന്‍ കഴിയാത്തതിനാല്‍ വൈകുന്നേരമോ രാത്രിയോ പേരക്ക കഴിക്കരുത്. ഇത് കഴിക്കാന്‍ അനുയോജ്യമായ സമയം ഉച്ചഭക്ഷണത്തിന് ശേഷമാണ്. 

Get Newsletter

Advertisement

PREVIOUS Choice